കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ബൈ​ക്കി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
Thursday, January 26, 2023 12:25 AM IST
കൂ​ത്താ​ട്ടു​കു​ളം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ബൈ​ക്കി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. ബൈ​ക്ക് യാ​ത്രി​ക​നാ​യ കോ​ഴി​പ്പി​ള്ളി കാ​ര​മ​ല ഓ​ലി​മ​ല പു​ത്ത​ൻ​പു​ര​യി​ൽ ജോ​സ് ചാ​ക്കോ (70), ബ​സ് യാ​ത്ര​ക്കാ​ര​നാ​യ ഇ​ട​യാ​ർ ഓ​ലി​യാം​കു​ന്നേ​ൽ ലെ​ജു ജി​നേ​ഷ് (37) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.
എം​സി റോ​ഡി​ൽ കൂ​ത്താ​ട്ടു​കു​ളം ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യ​ത്തു​നി​ന്ന് പൊ​ന്നാ​നി​ക്ക് പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ലാ​ണ് ബൈ​ക്ക് ഇ​ടി​ച്ച​ത്. ഇ​രു​വ​രെ​യും കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.