വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ജ ടി​ക്ക​റ്റു​മാ​യി റ​ഷ്യ​ൻ പൗ​ര​ൻ പി​ടി​യി​ൽ
Thursday, January 26, 2023 12:22 AM IST
നെ​ടു​മ്പാ​ശേ​രി: ഭാ​ര്യ​യെ സ​ഹാ​യി​ക്കു​വാ​ൻ വ്യാ​ജ​ടി​ക്ക​റ്റു​ണ്ടാ​ക്കി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​യ​റി​യ വി​ദേ​ശ പൗ​ര​ൻ പി​ടി​യി​ലാ​യി. റ​ഷ്യ​ൻ പൗ​ര​നാ​യ ഇ​ലി​യ സോ​ക്കോ​ളോ​യാ​ണ് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​ക്ക​പ്പെ​ട്ട​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള സി​ഐ​എ​സ്എ​ഫി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത് .
റി​യാ​ദി​ലേ​ക്ക് പോ​കു​വാ​ൻ സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ഇ​യാ​ളു​ടെ ഭാ​ര്യ​യ്ക്ക് ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ ടി​ക്ക​റ്റി​ന്‍റെ കോ​പ്പി​യെ​ടു​ത്ത് ഇ​യാ​ളു​ടെ പേ​ര് അ​ടി​ച്ച് ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ വി​മാ​ന​ത്തി​ൽ ക​യ​റ്റി വി​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് കൃ​ത്രി​മം കാ​ണി​ച്ച​തെ​ന്നാ​ണ് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്ക് മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഭാ​ര്യ അ​ക​ത്തേ​ക്ക് ക​യ​റി​പ്പോ​യ ശേ​ഷ​വും റ​ഷ്യ​ൻ പൗ​ര​ൻ പു​റ​ത്ത് നി​ൽ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് സം​ശ​യം തോ​ന്നി​യ​ത് . ഇ​യാ​ളെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി.