മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പി​നു ശ്ര​മി​ച്ച് കു​ടു​ങ്ങി
Thursday, January 26, 2023 12:22 AM IST
കൊ​ച്ചി: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​ക്ക​നാ​ട് രാ​ജ​ഗി​രി വാ​ലി പാ​ണ്ടി​യ​ത്ത് വീ​ട്ടി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (63) ആ​ണ് എ​ള​മ​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ച​ങ്ങ​മ്പു​ഴ മെ​ട്രോ സ്‌​റ്റേ​ഷ​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​യാ​ള്‍ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് എ​ള​മ​ക്ക​ര സി​ഐ സ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.