ബി​നാ​ലെ പ​ക​രു​ന്ന​ത് പു​തു​ക​ലാ അ​നു​ഭ​വ​ങ്ങ​ൾ: അ​ടൂ​ര്‍
Thursday, January 26, 2023 12:22 AM IST
കൊ​ച്ചി: ഓ​രോ ത​വ​ണ​യും പു​തി​യ പു​തി​യ ക​ലാ അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് ബി​നാ​ലെ​യി​ല്‍ കാ​ണാ​നും കേ​ള്‍​ക്കാ​നും ക​ഴി​യു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍. 'ക​ണ്ണി​നും കാ​തി​നും ഒ​രു​പോ​ലെ പു​തി​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ബി​നാ​ലെ പ​ക​രു​ന്ന​ത്. നാം ​ന​മ്മെ​ത്ത​ന്നെ പ​രി​ശോ​ധി​ച്ച് അ​റി​യാ​ന്‍ ബി​നാ​ലെ സൃ​ഷ്ടി​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​നി​മ​യാ​യാ​ലും നാ​ട​ക​മാ​യാ​ലും സം​ഗീ​ത​മാ​യാ​ലും ഒ​ക്കെ അ​തി​ന്‍റെ ത​നി​മ​യാ​ര്‍​ന്ന രൂ​പ​ത്തി​ല്‍ ആ​സ്വ​ദി​ക്കു​ന്നി​ല്ല. അ​തി​ന്‍റെ​യെ​ല്ലാം ആ​ഭാ​സ​ങ്ങ​ളാ​ണ് ന​മ്മ​ള്‍ ആ​സ്വ​ദി​ക്കു​ന്ന​ത്. നാം ​കു​റ​ച്ചൊ​ക്കെ ന​മ്മെ​ത്ത​ന്നെ പ​രി​ശോ​ധി​ച്ച് അ​റി​യ​ണ​മെ​ന്നും അ​ടൂ​ര്‍ പ​റ​ഞ്ഞു. പ്ര​ശ​സ്ത ത​മി​ഴ് നാ​ട​ക, ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക പ്ര​സ​ന്ന രാ​മ​സ്വാ​മി, അ​ടൂ​രി​ന്‍റെ ചി​ര​കാ​ല സ​ഹ സം​വി​ധാ​യ​ക​ന്‍ മീ​ര സാ​ഹി​ബ് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.