38 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർണം പി​ടി​കൂ​ടി
Tuesday, January 24, 2023 11:59 PM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി.
ദു​ബാ​യി​ൽ നി​ന്നു വ​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ണ് 38 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ 833 ഗ്രാം ​സ്വ​ർ​ണം ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ളി​ലാ​ക്കി ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് ഇ​വി​ടെ സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​ത്.