കെ​ന്‍ സ​രോവി​വ​യു​ടെ ആ​വേ​ശ​ സ്മര​ണ​ക​ളിൽ മ​ക​ളു​ടെ ആ​വി​ഷ്‌​കാ​രം
Tuesday, January 24, 2023 11:59 PM IST
കൊ​ച്ചി: നൈ​ജീ​രി​യ​യി​ലെ പ​ട്ടാ​ള​ഭ​ര​ണ​കൂ​ടം തൂ​ക്കി​ലേ​റ്റി​യ പ​രി​സ്ഥി​തി- അ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന കെ​ന്‍ സ​രോവി​വ​യു​ടെ മ​ക​ള്‍ സി​ന സ​രോവി​വ​യു​ടെ സ​മ​കാ​ലീ​ന ക​ലാ​വി​ഷ്‌കാ​രം കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ​യി​ല്‍.
ഫോ​ര്‍​ട്ടു​കൊ​ച്ചി ആ​സ്പി​ന്‍​വാ​ള്‍ ഹൗ​സി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള "ഹോ​ളി സ്റ്റാ​ര്‍ ബോ​യ്‌​സ്' എ​ന്ന ആ​വി​ഷ്‌​കാ​ര​ത്തി​ല്‍, ചൂ​ഷി​ത​ര്‍​ക്കും പ്ര​കൃ​തി​ക്കും വേ​ണ്ടി പോ​രാ​ടി ഒ​ടു​വി​ല്‍ ര​ക്ത​സാ​ക്ഷി​യാ​കേ​ണ്ടി​വ​ന്ന പി​താ​വി​ന്‍റെ ആ​ദ​ര്‍​ശ​ങ്ങ​ളും നി​ല​പാ​ടു​ക​ളും സി​ന പ്ര​ക​ട​മാ​ക്കു​ന്നു​ണ്ട്. നൈ​ജീ​രി​യ​യി​ലെ ന്യൂ​ന​പ​ക്ഷ ഗോ​ത്ര​വി​ഭാ​ഗ​മാ​യ ഒ​ഗോ​ണി​ക​ളു​ടെ സാം​സ്‌​കാ​രി​ക, സാ​മൂ​ഹ്യ ഭാ​വ​ത​ല​ങ്ങ​ള്‍ പ്ര​തീ​കാ​ത്മ​കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് അ​ഞ്ചു​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന "ഹോ​ളി സ്റ്റാ​ര്‍ ബോ​യ്‌​സ്'.
പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും പ്ര​കൃ​തി ചൂ​ഷ​ണ​വും മൂ​ലം ത​ക​ര്‍​ന്ന​ടി​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ലോ​ക​ത്ത് കു​പ്ര​സി​ദ്ധ​മാ​യ പ്ര​ദേ​ശ​മാ​ണ് നൈ​ജ​ര്‍ ന​ദീ​ത​ടം.
മാ​നി​ന്‍റെ ത​ല​യോ​ടു സാ​മ്യ​മു​ള്ള ഒ​ഗോ​ണി​ക​ളു​ടെ ത​ന​തു മു​ഖം​മൂ​ടി ധ​രി​ച്ച ര​ണ്ടു മ​നു​ഷ്യ രൂ​പ​ങ്ങ​ളി​ലൂ​ടെ "ഹോ​ളി സ്റ്റാ​ര്‍ ബോ​യ്‌​സി'​ല്‍ സി​ന നൈ​ജ​ര്‍ ന​ദീ​ത​ട​ത്തി​ന്‍റെ അ​വ​സ്ഥ​യെ അഭിമുഖീകരിക്കുന്നത്. ബി​ബി​സി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​ണ് 47 കാ​രി​യാ​യ സി​ന.