ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​ക​ൾ യ​ഥാ​സ​മ​യം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം
Tuesday, January 24, 2023 11:57 PM IST
കൊ​ച്ചി: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​ക​ൾ യ​ഥാ​സ​മ​യം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ഉ​ല്ലാ​സ് തോ​മ​സ് പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളു​ടെ റി​വി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ഫെ​ബ്രു​വ​രി 25 നു ​മു​ൻ​പാ​യും ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ മാ​ർ​ച്ച് മൂ​ന്നി​ന് മു​ൻ​പാ​യും ആ​സൂ​ത്ര​ണ സ​മി​തി​ക്ക് മു​ന്പാ​യി സ​മ​ർ​പ്പി​ക്ക​ണം. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന മാ​തൃ​കാ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​വ​രം ജ​നു​വ​രി 30 ന് ​മു​ന്പ് സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന് സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. 95 ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി റി​വി​ഷ​ൻ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.
പു​തു​താ​യി സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ളും യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ച്ചു.