ലീ​ന വി​ശ്വ​ൻ ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Tuesday, January 24, 2023 11:57 PM IST
പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി വാ​ർ​ഡ് 15 കൂ​ട്ടു​കാ​ടു​നി​ന്നു വി​ജ​യി​ച്ച സി​പി​എ​മ്മി​ലെ ലീ​ന വി​ശ്വ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​ലെ മു​ൻ ധാ​ര​ണ പ്ര​കാ​രം സി​പി​ഐ​യി​ലെ ദി​വ്യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​സി​ഡ​ന്‍റു സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി​വ​ന്ന​ത്.
ചൊ​വ്വ രാ​വി​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​ർ സ​പ്ലൈ ഓ​ഫീ​സ​ർ ടി. ​സ​ഹീ​ർ വ​ര​ണാ​ധി​കാ​രി​യാ​യി. എ​ൽ​ഡി​എ​ഫ് 13, യു​ഡി​എ​ഫ് അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി നി​ല.
ന്നു. ​ലീ​ന വി​ശ്വ​ന് 13 വോ​ട്ടും, കോ​ൺ​ഗ്ര​സി​ലെ ഷൈ​ജ സ​ജീ​വി​ന് അ​ഞ്ച് വോ​ട്ടും ല​ഭി​ച്ചു.​തി​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ലീ​ന വി​ശ്വ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. കൂ​ട്ടു​കാ​ട് എ​ട​ക്കാ​ട്ട് ഇ.​വി. വി​ശ്വ​നാ​ഥ​നാ​ണ് ലീ​ന​യു​ടെ ഭ​ർ​ത്താ​വ്. വി​നു വി​ശ്വ​നാ​ഥ​ൻ, വി​ഷ്ണു​പ്രി​യ സു​മേ​ഷ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.