കാ​ല​ടി സ​മാ​ന്ത​ര പാ​ല​ത്തി​ന്‍റെ പൈ​ലിം​ഗ് ജോ​ലി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും
Tuesday, January 24, 2023 11:57 PM IST
കാ​ല​ടി: കാ​ല​ടി​യി​ലെ പു​തി​യ സ​മാ​ന്ത​ര​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൈ​ലിം​ഗ് ജോ​ലി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് അ​ങ്ക​മാ​ലി എം​എ​ല്‍​എ റോ​ജി എം. ​ജോ​ണ്‍ അ​റി​യി​ച്ചു. കാ​ല​ടി ഭാ​ഗം മു​ത​ല്‍ പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗം വ​രെ​യു​ള്ള പ​ണി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക. പു​ഴ​യി​ല്‍ ആ​രു ബീ​മു​ക​ളു​ടെ പൈ​ലിം​ഗി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. ഇ​ത് പൂ​ര്‍​ത്തി​യാ​യ​തി​നു ശേ​ഷം മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് താ​ന്നി​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പൈ​ലിം​ഗ് ആ​രം​ഭി​ക്കും.

പു​ഴ​യു​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ര​ണ്ടു ഘ​ട്ട​മാ​യി പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​ത്. 18 ബീ​മു​ക​ള്‍ പു​ഴ​യി​ലും ഇ​രു​ക​ര​ക​ളി​ലു​മാ​യി നി​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് പൈ​ലിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​നി​ന്ന് അ​ഞ്ചു മീ​റ്റ​ര്‍ മാ​റി 499 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 14 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പു​തി​യ പാ​ലം നി​ര്‍​നു​ക്കു​ന്ന​ത്. മൂ​വാ​റ​റു​പു​ഴ കേ​ന്ദ്ര​മാ​യ അ​ക്ഷ​യ ബി​ല്‍​ഡേ​ഴ്സി​നാ​ണ് നി​ര്‍​മാ​ണ ക​രാ​ര്‍. ഇ​രു​വ​ശ​ങ്ങ​ളി​ലും 1.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള ഫു​ട്പാ​ത്തും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ല​ടി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മാ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടു​കൂ​ടി സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തോ​ടൊ​പ്പം ത​ന്നെ അ​പ്രോ​ച്ച് റോ​ഡി​നാ​വ​ശ്യ​മാ​യി​ട്ടു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.