കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 24, 2023 11:54 PM IST
കോ​ത​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നെ​ല്ലി​ക്കു​ഴി ചു​വ​പ്പ​ൻ കു​ന്നി​ൻ പൂ​ർ​ത്തീ​ക​രി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ആ​റ് ല​ക്ഷം മു​ട​ക്കി പ​ത്താം വാ​ർ​ഡി​ൽ ചു​വ​പ്പ​ൻ കു​ന്നി​ൽ തു​ട​ങ്ങി​വ​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം അ​നു​വ​ദി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​മി തെ​ക്കേ​ക്ക​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​എ. മു​ഹ​മ്മ​ദ്, നി​സ മോ​ൾ ഇ​സ്മാ​യി​ൽ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ബി. ജ​മാ​ൽ, പ​ഞ്ചാ​യ​ത്തം​ഗം ഷ​ഹ​ന അ​ന​സ്, ഗു​ണ​ഭോ​ക്തൃ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബാ​വു ഇ​ട​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.