എ​ന്‍റെ നാ​ട് സൊ​സൈ​റ്റി ഒ​രു ല​ക്ഷം ഏ​ത്ത​വാ​ഴ വി​ത്തു​ക​ൾ ന​ൽ​കും
Tuesday, January 24, 2023 11:54 PM IST
കോ​ത​മം​ഗ​ലം: എ​ന്‍റെ നാ​ട് അ​ഗ്രോ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി വ​ഴി താ​ലൂ​ക്കി​ൽ ഒ​രു ല​ക്ഷം ഏ​ത്ത​വാ​ഴ വി​ത്തു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം. സൊ​സൈ​റ്റി​യു​ടെ കാ​ർ​ഷി​ക സ​മൃ​ദ്ധി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൊ​സൈ​റ്റി​യു​ടെ ഗൃ​ഹ​കേ​ന്ദ്രീ​കൃ​ത കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യാ​ണ് കാ​ർ​ഷി​ക സ​മൃ​ദ്ധി.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് വി​ത്തും വ​ള​വും സൗ​ജ​ന്യ​മാ​യി ന​ൽ​കും. ആ​ദ്യ​ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള വാ​ഴ വി​ത്തു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കി ക​ർ​ഷ​ക​ർ​ക്ക് മാ​ന്യ​മാ​യ വി​ല ഉ​റ​പ്പാ​ക്കാ​ൻ വൈ​കാ​തെ കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​മെ​ന്നും ഷി​ബു പ​റ​ഞ്ഞു. ജോ​ർ​ജ് അ​ന്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. സ​ത്യ​ൻ, പി.​എ. പാ​ദു​ഷ, സി.​ജെ. എ​ൽ​ദോ​സ്, ജോ​ഷി പൊ​ട്ട​യ്ക്ക​ൽ, കെ.​എം. പോ​ൾ, ജൂ​ലി​യ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.