ക​ള​മ​ശേ​രി​യി​ൽ മ​ര​ച്ചു​വ​ട്ടി​ൽ വെ​ടി​യു​ണ്ട​ക​ൾ
Tuesday, January 24, 2023 1:22 AM IST
ക​ള​മ​ശേ​രി: മ​ഞ്ഞു​മ്മ​ൽ - ആ​റാ​ട്ടു​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം മ​ര​ത്തി​ന് കീ​ഴെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ 12 വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ ക​ള​മ​ശേ​രി പോ​ലീ​സി​ൽ ല​ഭി​ച്ച ഫോ​ൺ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വെ​ടി​യു​ണ്ട​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പാ​ല​ത്തി​ന് താ​ഴെ ക​ള​മ​ശേ​രി ഭാ​ഗ​ത്തെ മ​ര​ത്തി​ന് ചു​വ​ട്ടി​ലാ​ണ് കാ​ല​പ്പ​ഴ​ക്കം തോ​ന്നി​പ്പി​ക്കു​ന്ന വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ​ഴ​യ റി​വോ​ൾ​വ​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 30 എം​എം നീ​ള​മു​ള്ള​വ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. എ​ന്നാ​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ ഫോ​റ​ൻ​സി​ക്, ആ​ർ​മ​ർ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ക​ഴി​യ​ണ​മെ​ന്ന് ക​ള​മ​ശേ​രി സി​ഐ പി.​ആ​ർ. സ​ന്തോ​ഷ് പ​റ​ഞ്ഞു.
വെ​ടി​യു​ണ്ട​ക​ൾ ഇ​വി​ടെ എ​ങ്ങ​നെ എ​ത്തി എ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ല. സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ് പ്ര​ദേ​ശ​മെ​ന്ന​തി​നാ​ൽ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത​യി​ലാ​ണ്.