സനിതാ റഹീം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
Tuesday, January 24, 2023 1:22 AM IST
കാ​ക്ക​നാ​ട‌്: എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ സ​നി​താ റ​ഹീ​മി​നു വി​ജ​യം. ആ​കെ പോ​ൾ ചെ​യ്ത 24 വോ​ട്ടു​ക​ളി​ൽ 14 വോ​ട്ടു​ക​ൾ സ​നി​താ റ​ഹീം ക​ര​സ്ഥ​മാ​ക്കി.
എ​തി​ർ​സ്ഥാ​നാ​ർ​ഥി​യാ​യ സി​പി​ഐ​യി​ലെ ശാ​ര​ദ മോ​ഹ​ന് ഒ​ൻ​പ​തു വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കീ​ഴ്മാ​ട് ഡി​വി​ഷ​നെ​യാ​ണ് വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ‌​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റാ​യ സ​നി​താ റ​ഹീം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. വൈ​സ്പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷൈ​നി ജോ​ർ​ജ് യു​ഡി​എ​ഫി​ലെ മു​ൻ​ധാ​ര​ണ​പ്ര​കാ​രം രാ​ജി​വ​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് പു​തി​യ വൈ​സ്പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​ന്ന​ത്.

ആ​കെ 27 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. കോ​ൺ​ഗ്ര​സ്-15, കേ​ര​ള കോ​ൺ​ഗ്ര​സ്-01, സി​പി​എം-7, സി​പി​ഐ-2, 20 ട്വ​ന്‍റി - 02 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഡോ. ​രേ​ണു രാ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​സ്പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇ​ല​ക്ഷ​ൻ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ഇ​ൻ ചാ​ർ​ജ്) ബി.​അ​നി​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ജി. പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.