റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: മ​ന്ത്രി പി. ​രാ​ജീ​വ് പ​താ​ക ഉ​യ​ര്‍​ത്തും
Tuesday, January 24, 2023 1:22 AM IST
കൊ​ച്ചി: 26ന് ​രാ​വി​ലെ ഒ​മ്പ​തി​ന് സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാഘോഷ ച​ട​ങ്ങി​ല്‍ മ​ന്ത്രി പി. ​രാ​ജീ​വ് പ​താ​ക ഉ​യ​ര്‍​ത്തും. 27 പ്ലാ​റ്റൂ​ണു​ക​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം പേ​ർ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​കും.

പോ​ലീ​സ്, എ​ക്‌​സൈ​സ്, ക​സ്റ്റം​സ് കേ​ഡ​റ്റ് കോ​പ്‌​സ്, സീ ​കേ​ഡ​റ്റ് കോ​പ്‌​സ്, സ്റ്റു​ഡന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, എ​ന്‍​സി​സി (ആ​ര്‍​മി, നേ​വ​ല്‍), അ​ഗ്‌​നി ര​ക്ഷാ സേ​ന, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ള്‍, യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള ടീം ​കേ​ര​ള, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് എ​ന്നി​വ​രും സ്കൂൾ വിദ്യാർഥികളും പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​കും. അ​വ​സാ​ന ഘ​ട്ട പ​രേ​ഡ് പ​രി​ശീ​ല​നം ഇ​ന്ന് ന​ട​ക്കും.