ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച യു​വാ​വ് കുടുങ്ങി
Tuesday, January 24, 2023 1:19 AM IST
ക​ള​മ​ശേ​രി: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സൗ​ത്ത് ചി​റ്റൂ​ർ ക​ല്ലി​ങ്ക​ൽ ഹൗ​സി​ൽ കെ.​വി. അ​രു​ണി(26)​നെ​യാ​ണു പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ഓ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ര​ട്ടി ഭാ​ഗ​ത്ത് വ​ച്ച് പ്ര​തി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ ഉ​ര​സി നി​ർ​ത്താ​തെ പോ​യി എ​ന്ന കാ​ര​ണ​ത്താ​ൽ ബ​സി​നെ പി​ന്തു​ട​ർ​ന്ന് ക​ള​മ​ശേ​രി അ​പ്പോ​ളോ ജം​ഷ​നി​ൽ വ​ച്ച് കാ​ർ വ​ട്ടം​വ​ച്ച് നി​ർ​ത്തി​ച്ച് ഡ്രൈ​വ​റെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്യുകയായിരുന്നു.