അ​ല​ക്ഷ്യ​മാ​യി തൂ​ങ്ങി​ക്കി​ട​ന്ന കേ​ബി​ളി​ല്‍ കു​രു​ങ്ങി ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്
Tuesday, January 24, 2023 1:19 AM IST
കൊ​ച്ചി: റോ​ഡി​ലേ​ക്ക് അ​ല​ക്ഷ്യ​മാ​യി തൂ​ങ്ങി​ക്കി​ട​ന്ന കേ​ബി​ളി​ല്‍ കു​രു​ങ്ങി ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ര​ട് ഇ​ട​യ​ത്ത് വീ​ട്ടി​ല്‍ എ​രൂ​രി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഇ.​പി. അ​നി​ല്‍​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ല്‍​ഡിം​ഗ് ജോ​ലി​ക​ള്‍ ചെ​യ്തു​വ​രു​ന്ന​യാ​ളാ​ണ് അ​നി​ല്‍​കു​മാ​ര്‍. ഇ​യാ​ള്‍ ജോ​ലി ചെ​യ്യു​ന്ന വ​ര്‍​ക്ക്‌​ഷോ​പ്പി​ന്‍റെ ഉ​ട​മ അ​ന​സ് എ​ന്ന​യാ​ളു​ടെ മാ​താ​വി​നെ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം എ​രൂ​രി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന വ​ഴി രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ നി​ന്നും തൂ​ങ്ങി​ക്കി​ട​ന്ന കേ​ബി​ള്‍​ക്കു​രു​ക്കി​ല്‍ ബൈ​ക്കി​ന്‍റെ ഹാ​ന്‍​ഡി​ല്‍ ഉ​ട​ക്കു​ക​യും നി​യ​ന്ത്ര​ണം തെ​റ്റി ബൈ​ക്ക് മ​റി​ഞ്ഞ​തോ​ടെ അ​നി​ല്‍​കു​മാ​ര്‍ തെ​റി​ച്ചു​വീ​ഴു​ക​യു​മാ​യി​രു​ന്നു. ത​ല​യി​ലെ ഹെ​ല്‍​മെ​റ്റ് ഊ​രി​ത്തെ​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ചെ​വി​യി​ലൂ​ടെ ചോ​ര ഒ​ലി​ച്ച നി​ല​യി​ലാ​യ അ​നി​ല്‍​കു​മാ​റി​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഉ​ട​നെ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി.

ക​ഴി​ഞ്ഞ​മാ​സം എ​റ​ണാ​കു​ളം സൗ​ത്ത് ലാ​യം റോ​ഡി​ലും താ​ഴ്ന്നു​കി​ട​ന്ന കേ​ബി​ളി​ല്‍ കു​രു​ങ്ങി ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ലെ മു​ന്‍ കോ​ണ്‍​ട്രാ​ക്ട​ര്‍ കെ.​ബി സാ​ബു, ഭാ​ര്യ​യും രു​ദ്ര​വി​ലാ​സം സ്‌​കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യു​മാ​യ ടി.​പി സി​ന്ധു എ​ന്നി​വ​ര്‍​ക്കാ​യി​രു​ന്നു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം 27നാ​യി​രു​ന്നു സം​ഭ​വം.