ഭാ​ര്യ​യെ ശ​ല്യം ചെ​യ്‌​തെ​ന്നാ​രോ​പി​ച്ച് യു​വാ​വി​ന് മ​ര്‍​ദ​നം; പ്ര​തിയെ പി​ടി​കൂടി‍
Tuesday, January 24, 2023 1:19 AM IST
കൊ​ച്ചി: ഭാ​ര്യ​യെ ശ​ല്യം​ചെ​യ്‌​തെ​ന്നാ​രോ​പി​ച്ച് ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് യു​വാ​വി​നെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ചു. വാ​രി​യെ​ല്ലി​നും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാണ്.

വ​ള​ഞ്ഞ​മ്പ​ലം സ്വ​ദേ​ശി കി​ര​ൺ ആണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ല്‍ തേ​വ​ര വി​ദ്യാ​വി​ഹാ​ര്‍ നി​ക​ര്‍​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ജീ​ഷ് (പാ​പ്പാ​ന്‍) പോ​ലീ​സ് പി​ടി​യി​ലാ​യി. ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ജീ​ഷി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു കി​ര​ണ്‍. സ​ജീ​ഷി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​ണ​വും അ​മ​ല്‍​ജി​ത്തു​മാ​യി ചേ​ര്‍​ന്നാ​ണ് കി​ര​ണി​നെ മ​ര്‍​ദി​ച്ച​ത്. കി​ര​ണി​ന്‍റെ പ​രാ​തി​യി​ല്‍ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.