ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​നു ദാ​രു​ണാ​ന്ത്യം
Friday, December 9, 2022 10:21 PM IST
കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് സീ​പോ​ർ​ട്ട്-​എ​യ​ർ പോ​ർ​ട്ട് റോ​ഡി​ൽ ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​നു ദാ​രു​ണാ​ന്ത്യം. ഇ​ൻ​ഫോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​ൻ ക​ള​മ​ശേ​രി ജോ​സ് പാ​ർ​ക്ക് റ​സി​ഡ​ൻ​സി​ൽ ബോ​ണി എം. ​വ​ർ​ഗീ​സ് (23) ആ​ണ് മ​രി​ച്ച​ത്.

ഉ​ദ​യം​പേ​രൂ​ർ നി​ന്നും ഗ്യാ​സ് നി​റ​ച്ചു​വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നു​ള്ള ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ക​ള​മ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​റി​ന്‍റെ ഇ​ട​തു​വ​ശം ചേ​ർ​ന്നു​വ​രി​ക​യാ​യി​രു​ന്ന ബോ​ണി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​നം ടാ​ങ്ക​റി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തെ പി​ൻ​ച​ക്ര​ത്തി​ന്‍റെ അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലൂ​ടെ ടാ​ങ്ക​ർ ക​യ​റി​യി​റ​ങ്ങി കു​റ​ച്ചു​ദൂ​രം വ​ലി​ച്ചു കൊ​ണ്ടു​പോ​യി. ത​ൽ​ക്ഷ​ണം ബോ​ണി മ​ര​ണ​പ്പെ​ട്ടു. അ​പ​കടം​ ന​ട​ന്ന​യു​ട​നെ ടാ​ങ്ക​ർ ലോ​റി​ ഡ്രൈ​വ​ർ ഇ​റ​ങ്ങി​യോ​ടി.

ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ടാ​ങ്ക​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ടാ​ങ്ക​റി​ന്‍റെ ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ള​ക​പ്പ​നെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ടി​സി​എ​സ് ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച യു​വാ​വ്. പി​താ​വ്: അ​ഡ്വ. കെ.​എം. വ​ർ​ഗീ​സ്. മാ​താ​വ്: സു​ഷ വ​ർ​ഗീ​സ്.