എ​ൻ​സി​സി യൂ​ണി​റ്റ് തോ​ടും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു
Thursday, December 8, 2022 12:17 AM IST
വാ​ഴ​ക്കു​ളം: ക​ലൂ​ർ ഐ​പ്പ് മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ൾ എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തോ​ടും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. എ​ൻ​സി​സി​യു​ടെ പു​നീ​ത് സാ​ഗ​ർ അ​ഭി​യാ​ൻ പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് കാ​ളി​യാ​ർ പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ തോ​ടും പ​രി​സ​ര​വും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.
പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം വി​ൻ​സ​ൻ ഇ​ല്ലി​ക്ക​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​സി​സി ഓ​ഫീ​സ​ർ ജി​യോ റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷാ​ബു കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ര​ക്ഷ​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ സ്കൂ​ൾ മു​ൻ കാ​യി​കാ​ധ്യാ​പ​ക​ൻ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, റെ​ജി ആ​ടു​കു​ഴി, അ​ധ്യാ​പ​ക​രാ​യ ജോ​സ​ഫ് സ​ക്ക​റി​യാ​സ്, ജോ​ഷി ഫ്രാ​ൻ​സി​സ്, അ​ഷ്ബി​ൻ മാ​ത്യു, സു​ര​മ്യ ജോ​ണ്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. കാ​യ​ലും പു​ഴ​ക​ളും ന​ദീ​ത​ട​ങ്ങ​ളും വൃ​ത്തി​യാ​ക്കാ​നു​ള്ള കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ന​ദീ​ത​ട സം​ര​ക്ഷ​ണ യ​ജ്ഞ​മാ​ണ് പു​നീ​ത് സാ​ഗ​ർ അ​ഭി​യാ​ൻ.