‘ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഉ​ട​മ​ക​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി വേ​ണം’
Thursday, December 8, 2022 12:17 AM IST
മൂ​വാ​റ്റു​പു​ഴ: വി​ദ്യാ​ർ​ഥി ക​ണ്‍​സ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഉ​ട​മ​ക​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ യൂ​ണി​ഫോം ധ​രി​ച്ച വി​ദ്യാ​ർ​ഥി​ക്ക് ക​ണ്‍​സ​ഷ​ന് മ​റ്റു രേ​ഖ​ക​ൾ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. എ​ന്നാ​ൽ ചി​ല മേ​ഖ​ല​ക​ളി​ൽ ജീ​വ​ന​ക്കാ​ർ കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​രു​ന്ന​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ബ​സ് ജീ​വ​ന​ക്കാ​ർ ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നാ​ൽ ബ​സ് ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം​ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​ബി​ൻ പി. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ വ​ത്തോ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​മി​നി​ക് മ​ടു​ക്കാ​കു​ഴി, റ​ഫ്സി​ൻ മു​ഹ​മ്മ​ദ്, ബേ​സി​ൽ വ​ർ​ഗീ​സ്, ടി​ന്‍റോ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.