നാ​ല് കി​ലോ ക​ഞ്ചാ​വുമായി അസം സ്വദേശി പി​ടിയിൽ ‌
Thursday, December 8, 2022 12:17 AM IST
പോ​ത്താ​നി​ക്കാ​ട്: പ​ല്ലാ​രി​മം​ഗ​ല​ത്ത് ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ല്‍. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ അ​സം നാ​ഘോ​ന്‍ സ്വ​ദേ​ശി ഹ​ഫീ​സു​ല്‍ ഇ​സ്ലാ​മി​നെ​യാ​ണ് (23) കോ​ത​മം​ഗ​ലം എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ. ​ജോ​സ് പ്ര​താ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ള്‍ ഓ​ടി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. അ​ടി​വാ​ട്-​കു​ട​മു​ണ്ട റോ​ഡി​ല്‍ കൃ​ഷി​ഭ​വ​ന് സ​മീ​പം ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് നാ​ല് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.
അ​ടി​വാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ കൂ​ട്ടാ​ളി റാ​യ​ലി​നെ (19) പെ​രു​മ്പാ​വൂ​ര്‍ പോ​ഞ്ഞാ​ശേ​രി​യി​ല്‍​നി​ന്നു പി​ടി​കൂ​ടി.