ഓ​ണം​കു​ന്ന് ത​ർ​ക്ക​ഭൂ​മി​യി​ൽ അ​ള​ക്ക​ൽ ആ​രം​ഭി​ച്ചു
Thursday, December 8, 2022 12:17 AM IST
കൂ​ത്താ​ട്ടു​കു​ളം: ഓ​ണം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ത​ർ​ക്ക​ഭൂ​മി​യി​ൽ ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ള​ക്ക​ൽ ആ​രം​ഭി​ച്ചു. മൂ​വാ​റ്റു​പു​ഴ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ള​ക്ക​ൽ ന​ട​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ, താ​ലൂ​ക്ക് സ​ർ​വേ​യ​ർ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ത​ർ​ക്ക​സ്ഥ​ലം അ​ള​ക്കാ​നെ​ത്തു​ന്ന​ത​റി​ഞ്ഞ് വി​വി​ധ രാ​ഷ്ടീ​യ​ക​ക്ഷി - ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ള​ട​ക്കം ത​ടി​ച്ചു​കൂ​ടി.
ഓ​ണം​കു​ന്ന് ക്ഷേ​ത്ര​ത്തി​നു വ​ട​ക്കും പ​ടി​ഞ്ഞാ​റും അ​തി​രു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ൻ​എ​സ്എ​സ് കെ​ട്ടി​ട​ത്തി​ന്‍റെ അ​തി​ർ​ത്തി​യും കി​ഴ​ക്കു​വ​ശ​ത്തെ അ​തി​ർ​ത്തി​യും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി കെ​എ​സ്ടി​പി നി​ർ​മി​ച്ച എം​സി റോ​ഡി​ന്‍റെ പു​തി​യ സ്കെ​ച്ച് ല​ഭി​ക്ക​ണം. വ​രും ദി​വ​സ​ങ്ങ​ളി​ൽ ടോ​ട്ട​ൽ സ്റ്റേ​ഷ​ന്‍റെ സ​ഹാ​യ​ത്താ​ൽ കൂ​ടു​ത​ൽ അ​ള​വു​ക​ൾ ന​ട​ത്തും.