സംയുക്ത പ്രതിഷേധം അവസാനിപ്പിച്ചു
Thursday, December 8, 2022 12:17 AM IST
കാ​ക്ക​നാ​ട് : ബ്ര​ഹ്മ​പു​രം പാ​ലം പൊ​ളി​ക്കു​ന്ന​തി​നെ​തി​രേ യു​ഡി​എ​ഫ് കു​ന്ന​ത്ത്നാ​ട്, തൃക്കാക്കര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റികൾ ക​ഴി​ഞ്ഞ 44 ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.
റീ ​ബി​ൽ​ഡ് കേ​ര​ള സ്കീ​മി​ൽ പെ​ടു​ത്തി വാ​ട്ട​ർ മെ​ട്രോ​യ്ക്ക് വേ​ണ്ടി ബ്ര​ഹ്മ​പു​രം പാ​ലം പൊ​ളി​ച്ചു പ​ണി​യു​മ്പോ​ൾ പ​ക​രം ഗ​താ​ഗ​ത സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ എം.​എ​സ്. അ​നി​ൽ​കു​മാ​ർ, ചെ​യ​ർ​മാ​ൻ മു​ൻ എം​എ​ൽ​എ വി.​പി. സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.