സ​ന്യ​സ്ത സ​മൂ​ഹത്തിന്‍റെ ശു​ശ്രൂഷ​ക​ൾ​ മഹത്തരം: ജ​സ്റ്റി​സ്‌ സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ
Thursday, December 8, 2022 12:17 AM IST
അ​ങ്ക​മാ​ലി: തി​ക​ഞ്ഞ നി​ശ്ച​യദാ​ർ​ഢ്യ​ത്തോ​ടും അ​ർ​പ്പ​ണ ബോ​ധ​ത്തോ​ടും കൂ​ടി സ​ന്യസ്ത സ​മൂ​ഹം ചെ​യ്യു​ന്ന ശു​ശ്രൂഷ​കൾ മഹ ത്തരമാണെന്ന് മു​ന്നോ​ക്ക ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. ന​വ​കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ സം​ഗ​മം കി​ട​ങ്ങൂ​ർ അ​ൽ​ഫോ​ൻ​സ് സ​ദ​ൻ സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സെ​ബി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ് അ​യ​നി​യാ​ട​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഗാ​ർ​ഡി​യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ബാം​ബു കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. റ​വ. ഡോ. ​ജി​മ്മി പൂ​ച്ച​ക്കാ​ട്ട് സ​ന്ദേ​ശം ന​ൽ​കി. ക​ലാ​കാ​യി​ക മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് മു​ൻ മ​ന്ത്രി അ​ഡ്വ. ജോ​സ് തെ​റ്റ​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെയ്തു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് സെ​ബാ​സ്റ്റ്യ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ എ​മി​ൽ ജോ​സ്, ജോ​ർ​ജ് വാ​ൾ​ക്ക​ർ, വി.​ആ​ർ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ സു​ദീ​പാ സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.