കൃ​ഷി​യി​ട​ങ്ങളിൽ കാ​ട്ടാ​ന ശ​ല്യം രൂക്ഷം
Thursday, December 8, 2022 12:15 AM IST
പെ​രു​മ്പാ​വൂ​ർ: കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ക​പ്രി​ക്കാ​ട് തേ​ക്ക് പ്ലാ​ന്‍റേ​ഷ​നോ​ട് ചേ​ർ​ന്ന താ​ളി​പ്പാ​റ ഭാ​ഗ​ത്ത് സ്വ​കാ​ര്യ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.
മൊ​ളോ​ക്കു​ടി ബാ​ബു​വി​ന്‍റെ കു​ല​ച്ച വാ​ഴ​കളാ​ണ് ന​ശി​പ്പി​ച്ച​ത്. തെ​ങ്ങ്, പൈ​നാ​പ്പി​ൾ ക​വു​ങ്ങ് എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ബാ​ബു കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ചു. സി​ന്ധു അ​ര​വി​ന്ദ്, എം. ​ന​വ്യ, മ​രി​യ മാ​ത്യു എ​ന്നി​വ​രും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
ജ​ന​പ്ര​തി​നി​ധി​ക​ൾ ഡിഎ​ഫ്ഒ ഒ​ഫീ​സി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്തി​ര​മാ​യി കൃ​ഷി നാ​ശം സം​ഭ​വി​ച്ച​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് സ​മീ​പം ക​പ്രി​ക്കാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ആ​നകളെ തു​ര​ത്തി പെ​രി​യാ​ർ ന​ദി​ക്ക് അ​പ്പു​റ​ത്തു​ള്ള വ​ന​ത്തി​ലേ​യ്ക്ക് ക​ട​ത്തി വി​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ആ​ർആ​ർടി ടീ​മി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രു​ടെ പ്ര​യാ​സ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി യോ​ഗ​ത്തി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ച​ർ​ച്ച ചെ​യ്യു​മെ​ന്നും കാ​ട്ടാ​നശ​ല്യം ത​ട​യാ​ൻ ഈ ​മേ​ഖ​ല​യി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന കാ​ര്യം പ​ഞ്ചാ​യ​ത്ത് പ​രി​ഗ​ണി​ക്കു​മെ​ന്നും പ്ര​സി​ഡന്‍റ് അ​റി​യി​ച്ചു.