ഡി​സ്റ്റി​ൽ രാജ്യാന്തര സെ​മി​നാ​ർ തു​ട​ങ്ങി
Thursday, December 8, 2022 12:15 AM IST
അ​ങ്ക​മാ​ലി: കോ​വി​ഡാ​ന​ന്ത​ര​കാ​ല​ത്തെ മാ​ന​സി​കാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൊ​തു​സ​മൂ​ഹം കൂ​ടു​ത​ൽ ഉ​ത്സാ​ഹ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​താ​ണെ​ന്നു എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി നീ​ര​ജ് കു​മാ​ർ ഗു​പ്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഡീ​പോ​ൾ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം ഓ​സ്‌​ട്രേ​ലി​യ​യി​ലെ ജെ​യിം​സ് കു​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ഡി​നോ​വോ-2022 ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
അ​നി​ശ്ചി​ത​ത്വം നി​റ​ഞ്ഞ ലോ​ക ക്ര​മ​ത്തി​ലെ മാ​ന​സി​കാ​രോ​ഗ്യ​വും ക്ഷേ​മ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സെ​മി​നാ​റി​ൽ മു​ൻ അ​ഡീഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി എം.പി. ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സ്റ്റ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജോ​ൺ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ൺ​ഫ്ര​ൻ​സ് ചെ​യ​റും ജെ​യിം​സ് കു​ക്ക് യൂ​ണി​വേ​ഴ്സി​റ്റി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​എ​ബ്ര​ഹാം ഫ്രാ​ൻ​സി​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം അ​ധ്യ​ക്ഷ ഡോ. എൽ. ​ജെ​സി, കോ​ൺ​ഫ്ര​ൻ​സ് കോ​ ഓർ​ഡി​നേ​റ്റ​ർ ഡോ. ​എ​ൻ.വി. സേ​വ്യ​ർ വി​ന​യ​രാ​ജ്, ​അ​സി. പ്ര​ഫ​. അ​ശ്വി​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.​
ഭാ​ര​ത​ത്തി​ന്‍റെ സാം​സ്കാ​രി​ക വൈ​വി​ദ്ധ്യം വി​ളി​ച്ചോ​തു​ന്ന വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള ക​ലാ​സ​ന്ധ്യ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. 
നാ​ളെ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി സം​ഗ​മം കൊ​ച്ചി മെ​ട്രോ റെ​യി​ൽ എംഡി ലോ​ക​നാ​ഥ്‌ ബെ​ഹ്റ ഉ​ദ്ഘാ​ട​നം ചെ​യ്യും.