അ​മ്പ​ല​മേ​ട് ടോ​റ​സി​ടി​ച്ച് അ​ഞ്ച് പ​ശു​ക്ക​ൾ ച​ത്തു
Thursday, December 8, 2022 12:15 AM IST
കി​ഴ​ക്ക​മ്പ​ലം: അ​മ്പ​ല​മേ​ട് കു​ഴി​ക്കാ​ടി​ൽ എ​ഫ്എ​സി​ടി ഗേ​റ്റി​നു മു​ന്നി​ലെ റോ​ഡി​ൽ ക​രി​ങ്ക​ൽ ലോ​ഡു​മാ​യി പോ​യ ടോ​റ​സി​ടി​ച്ച് അ​ഞ്ച് പ​ശു​ക്ക​ൾ ച​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ക​രി​മു​ക​ളി​ൽ​നി​ന്നും ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് ക​രി​ങ്ക​ൽ ലോ​ഡു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ടോ​റ​സ്. പ​ശു​ക്ക​ളെ ഇ​ടി​ച്ച ടോ​റ​സ് നി​ർ​ത്താ​തെ പോ​യി. ടോ​റ​സി​ന് പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റാ​ണ് അ​പ​ക​ട വി​വ​രം അ​മ്പ​ല​മേ​ട് പോ​ലീ​സി​ൽ ആ​ദ്യ​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സും മൃ​ഗ​ഡോ​ക്ട​റും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഡോ​ക്ട​റെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​ഞ്ചാ​മ​ത്തെ പ​ശു​വി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും നാ​ട്ടു​കാ​രും ചേ​ർ​ന്ന് റോ​ഡി​ൽ നി​ന്നും മാ​റ്റി​യ ശേ​ഷം സം​സ്കരി​ച്ചു.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നു പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വൈ​കി​ട്ടോ​ടെ വാ​ഹ​ന​വും ഡ്രൈ​വ​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടാ​തെ വാ​ഹ​ന ഉ​ട​മ​യോ​ട് നേ​രി​ട്ട് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി.

അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും അ​പ​ക​ട​വി​വ​രം സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കാ​തെ വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​തി​നും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​മ്പ​ല​മേ​ട് എ​ഫ്എസിടി ​മേ​ഖ​ല​യി​ൽനി​ന്നും നി​ര​വ​ധി പ​ശു​ക്ക​ൾ ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ലൂ​ടെ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ചു​റ്റു​മ​തി​ലി​ല്ലാ​ത്ത​താ​ണ് ഇ​വ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ ടി​പ്പ​റു​ക​ളും ടോ​റ​സു​ക​ളും അ​മി​ത​വേ​ഗ​ത​യി​ലാ​ണ് പോ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പു​ല​ർ​ച്ചെ​യും രാ​വി​ലെ​യും ഇ​തു​മൂ​ലം ഭ​യ​ത്തോ​ടെ​യാ​ണ് റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.