പ്ര​തി​സ​ന്ധി​ക​ളി​ലും ത​ള​രാ​തെ പൈ​ങ്ങോ​ട്ടൂ​രി​ലെ ക​ർ​ഷ​ക​ർ
Thursday, December 8, 2022 12:13 AM IST
മാ​ണി വ​ർ​ഗീ​സ്
പോ​ത്താ​നി​ക്കാ​ട് : ആ​റു പാ​ട​ശേ​ഖ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നെ​ൽ​കൃ​ഷി മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു കു​റ​ഞ്ഞു. നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണം ഇ​പ്പോ​ൾ ർ 194 ​ആ​ണെ​ന്നാ​ണു പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ണ​ക്ക്.
2021-22 ൽ 62 ​ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തു നെ​ൽ​കൃ​ഷി ഉ​ണ്ടാ​യി​രു​ന്നു. 105 ട​ൺ നെ​ല്ല് ഇ​വി​ടു​ന്നു സ​പ്ലൈ​കോ സം​ഭ​രി​ച്ചു.
ഏ​ഴു ഹെ​ക്ട​റോ​ളം പ്ര​ദേ​ശം ത​രി​ശാ​യി കി​ട​ക്കു​ന്നു​ണ്ട്. കാ​ലാ​വ​സ്‌​ഥാ വ്യ​തി​യാ​നം ,തൊ​ഴി​ലാ​ളി ക്ഷാ​മം, വ​ന്യ​മൃ​ഗ​ശ​ല്യം എ​ന്നി​വ കൃ​ഷി​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
പോ​ത്താ​നി​ക്കാ​ടി​ലെ പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണം ആ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഹെ​ക്ട​റി​ൽ നെ​ൽ​കൃ​ഷി ചെ​യ്തു. 2.65 ട​ൺ നെ​ല്ല് ഇ​വി​ടു​ന്നു സ​പ്ലൈ​കോ മാ​ത്രം സം​ഭ​രി​ച്ചു.
അ​ഞ്ചു ഹെ​ക്ട​റോ​ളം ത​രി​ശാ​യി കി​ട​ക്കു​ന്നു
ഉ​യ​ർ​ന്ന കൂ​ലി​ച്ചെ​വും കൊ​യ്ത്തു മെ​തി​യ​ന്ത്രം ഇ​റ​ക്കി കൊ​യ്യാ​ൻ പ​റ്റാ​ത്ത താ​ഴു​ന്ന പാ​ട​ങ്ങ​ളും കൃ​ഷി​ക്കാ​രെ നി​രാ​ശ​രാ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.