ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം 12 മു​ത​ൽ
Thursday, December 8, 2022 12:13 AM IST
കൊ​ച്ചി: ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം 12 മു​ത​ൽ 16 വ​രെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വേ​ദി​ക​ളി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ നി​ന്നും കൊ​ച്ചി കോ​ർ​പറേ​ഷ​നി​ൽ നി​ന്നും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മാ​യി അ​യ്യാ​യി​ര​ത്തോ​ളം ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. 13 രാ​വി​ലെ ഒ​ന്പ​തി​ന് കോ​ത​മം​ഗ​ലം എം.​എ. കോ​ളേ​ജ് അ​ത് ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കോ​ത​മം​ഗ​ലം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​കെ.​ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ധ്യാ​ൻ​ച​ന്ദ് അ​വാ​ർ​ഡ് ജേ​താ​വും മു​ൻ ലോ​ക വ​നി​താ ബോ​ക്സിം​ഗ് ചാ​ന്പ്യ​നു​മാ​യ കെ.​സി. ലേ​ഖ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
16ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ താ​രം രാ​ജേ​ഷ് പ​റ​വൂ​ർ പ​ങ്കെ​ടു​ക്കും.
12ന് ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ചെ​സ്, പ​ഞ്ച​ഗു​സ്തി, ക​ള​രി​പ​യ​റ്റ്, വ​രാ​പ്പു​ഴ പ​പ്പ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ വോ​ളി​ബോ​ൾ, 12, 13 തീ​യ​തി​ക​ളി​ൽ മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റ്, 13, 14 തീ​യ​തി​ക​ളി​ൽ കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് അ​ത്‌​ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ, ബാ​സ്ക​റ്റ് ബോ​ൾ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍, നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ൾ, ആ​ർ​ച്ച​റി, 15, 16 തീ​യ​തി​ക​ളി​ൽ പെ​രു​ന്പാ​വൂ​ർ ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ഫു​ട്ബോ​ൾ, കൈ​താ​രം ഗ​വ. ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ബ​ഡി, തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ ഗ്രൗ​ണ്ടി​ൽ വ​ടം​വ​ലി എ​ന്നീ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.
15, 16 തീ​യ​തി​ക​ളി​ൽ തൃ​ക്കാ​ക്ക​ര ക​മ്യൂ​ണി​റ്റി ഹാ​ളി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലു​മാ​യാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.