സൈനികരുടെ സേവനം ആദരിക്കപ്പെടണം: ജില്ലാ കളക്ടർ
Thursday, December 8, 2022 12:13 AM IST
കൊ​ച്ചി: രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ സൈ​നി​ക​രു​ടെ പ​ങ്ക് ആ​ദ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ്. സി​വി​ൽ സ്റ്റേ​ഷ​നി​ലെ പ്ലാ​നിം​ഗ് ഹാ​ളി​ൽ സാ​യു​ധ സേ​നാ പ​താ​ക ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പ​താ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ പ​താ​ക ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ് സ്വീ​ക​രി​ച്ചു. സാ​യു​ധ സേ​ന പ​താ​ക നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന​ക​ളും ക​ള​ക്ട​ർ സ്വീ​ക​രി​ച്ചു.
രാ​ജ്യ​ത്തി​നാ​യി വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും അം​ഗ വൈ​ക​ല്യം സം​ഭ​വി​ച്ച സൈ​നി​ക​രു​ടെ​യും ക്ഷേ​മ​ത്തി​നു വേ​ണ്ടി​യാ​ണ് സാ​യു​ധ​സേ​ന പ​താ​ക നി​ധി വ​ഴി ശേ​ഖ​രി​ക്കു​ന്ന തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്. ജി​ല്ലാ സൈ​നി​ക ബോ​ർ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് കേ​ണ​ൽ എം.​ഒ. ഡാ​നി​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ വി. ​ജെ. റീ​ത്താ​മ്മ, കൊ​ച്ചി ദ​ക്ഷി​ണ നാ​വി​ക ക​മാ​ൻ​ഡ് റെ​ജി​മെ​ന്‍റ​ൽ സി​സ്റ്റം ഓ​ഫീ​സ​ർ ക്യാ​പ​ട​ൻ ടി. ​ര​ഞ്ജി​ത്ത് സു​ന്ദ​രം, കൊ​ച്ചി സ്റ്റേ​ഷ​ൻ കാ​ന്‍റീ​ൻ മാ​നേ​ജ​ർ കേ​ണ​ൽ ഡോ. ​സ​ജി ഏ​ബ്ര​ഹാം, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ർ വി. ​സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.