ക​ള​മ​ശേ​രി​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​വും മ​ത്സ്യ​വും പി​ടി​ച്ചെ​ടു​ത്തു
Wednesday, December 7, 2022 12:27 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ച്ച്എം​ടി ജം​ഗ്ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി, ഇ​ട​പ്പ​ള്ളി ടോ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും മ​ത്സ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ​ണ​യോ​ഗ്യ​മ​ല്ലാ​ത്ത ഷ​വ​ർമ, ചി​ക്ക​ൻ, മ​ന്തി, നൂ​ഡി​ൽ​സ്, പ​ഴ​കി​യ എ​ണ്ണ, ക​ള​ർ, മ​ൽ​സ്യം, സി​ഗ​ര​റ്റ്, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു.
14 ഓ​ളം ഹോ​ട്ട​ലു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ മൂ​ന്ന് ഹോ​ട്ട​ലു​ക​ളി​ൽനി​ന്നും ഒ​രു മത്സ്യ​വി​ൽ​പ​ന ശാ​ല​യി​ൽ നി​ന്നുമാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ​വും മ​ത്സ്യ​വും പി​ടി​ച്ചെ​ടു​ത്ത​ത്. പഴ​കി​യ ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തിരേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​നി​ൽ റെ​യ്മ​ണ്ട്, ടി. സു​നി​ൽ, ​മാ​ത്യൂ​സ് ജോ​ർ​ജ്, ജെ​എ​ച്ച് ഐ ​മാ​രാ​യ ഷൈ​മോ​ൾ, ആ​ഞ്ജ​ലീ​ന, ധ​ൻരാ​ജ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേതൃ​ത്വം ന​ൽ​കി​യ​ത്.