കാ​ഞ്ഞൂ​ർ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി
Wednesday, December 7, 2022 12:26 AM IST
കാ​ല​ടി: ച​രി​ത്ര​പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞൂ​ർ സെന്‍റ് ​മേ​രീ​സ്‌ ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ക​ണി​യാം​പ​റ​മ്പി​ൽ കൊ​ടി​യേറ്റി. 
ഇ​ന്ന് രാ​വി​ലെ ഏഴിനു​ള്ള കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച. വൈ​കി​ട്ട് 5.30 ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച. ഏഴിന് ​വൈ​കി​ട്ട് 5.15ന് ​കു​ർ​ബാ​ന, നൊ​വേ​ന. തു​ട​ർ​ന്ന് മൂന്ന​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം, എട്ടിന് ​രാ​വി​ലെ 9ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ​ള്ളി ചു​റ്റി​പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് നേ​ർ​ച്ച സ​ദ്യ. 12.000 പേ​ർ​ക്കു​ള്ള നേ​ർ​ച്ചസ​ദ്യ​യും 5.000 പേ​ർ​ക്കു​ള്ള നേ​ർ​ച്ച പാ​യ​സ​വുമാ​ണ് തയാ​റാ​ക്കു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഡോ. ​ജോ​സ​ഫ് ക​ണി​യാം​പ​റ​മ്പി​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡേ​വി​സ് ത​ച്ചു​പ​റ​മ്പി​ൽ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബു മ​ണ​പ്പ​റ​മ്പി​ൽ, യോ​ഹ​ന്നാ​ൻ ത​ളി​യ​ൻ, പ​ള്ളി കൈ​കാ​ര​ന്മാ​രാ​യ, ബാ​ബു അ​വൂ​ക്കാ​ര​ൻ, ഡേ​വി​സ് അ​യ്നിയാ​ട​ൻ, വൈ​സ് ചെ​യ​ർ-​മാ​ൻ ജോ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.