കിഴക്കുംഭാഗം പള്ളിയിൽ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി
Wednesday, December 7, 2022 12:26 AM IST
കാ​ഞ്ഞൂ​ര്‍: കി​ഴ​ക്കും​ഭാ​ഗം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ല്‍ ന​ട​ന്ന സൗ​ഖ്യം 2022 മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി .1250 പേ​ർ​ക്കു ഡോ​ക്ട​ർ​മാ​രു​ടെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളും തു​ട​ർ ചി​കി​ൽസാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ക്യാ​ന്പി​ലൂ​ടെ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി. 25 പേ​ർ​ക്കു സൗ​ജ​ന്യ​മാ​യി തി​മി​ര ശ​സ്ത്ര​ക്രി​യ​യും 150 പേ​ർ​ക്കു ക​ണ്ണ​ട​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും.
അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യു​ടെ​യും ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കി​ഴ​ക്കും​ഭാ​ഗം ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ചാ​രി​റ്റി​യാ​ണു മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. കാ​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ദ​യാ​ന​ന്ദ​ന്‍ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ഴ​ക്കും​ഭാ​ഗം പ​ള്ളി വി​കാ​രി ഫാ. ​സു​ഭാ​ഷ് മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ‌​എ​ഫ് ആ​ശു​പ​ത്രി ഡ‍​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​യി അ​യി​നി​യാ​ട​ൻ, ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ ചീ​ഫ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പി. ജോ​സ്, സി​മി ടി​ജോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.