ച​ല​ച്ചി​ത്രോ​ത്സ​വ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, December 7, 2022 12:24 AM IST
മൂ​വാ​റ്റു​പു​ഴ: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും അ​വാ​ർ​ഡു ജേ​താ​വു​മാ​യ കൃ​ഷ്ണേ​ന്ദു​ക​ലേ​ഷ് നി​ർ​വ​ഹി​ച്ചു. ഫെ​സ്റ്റി​വ​ൽ ലോ​ഗോ ചി​ത്ര​കാ​ര​നാ​യ ഗോ​പി സം​ക്ര​മ​ണം പ്ര​കാ​ശ​നം ചെ​യ്തു.
ഡെ​ലി​ഗേ​റ്റ് പാ​സ് വി​ത​ര​ണം നി​ർ​മ​ല കോ​ള​ജ് ബ​ർ​സ​ർ റ​വ. ഡോ. ​ജ​സ്റ്റി​ൻ ക​ണ്ണാ​ട​ൻ നാ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​വി​ൻ​സ​ന്‍റ് മാ​ളി​യേ​ക്ക​ലി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ മൂ​വാ​റ്റു​പു​ഴ ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് യു.​ആ​ർ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി പ്ര​കാ​ശ് ശ്രീ​ധ​ർ, ബി. ​അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജ​നു​വ​രി ര​ണ്ട് മു​ത​ൽ അ​ഞ്ചു വ​രെ മൂ​വാ​റ്റു​പു​ഴ ല​ത തി​യേ​റ്റ​റി​ൽ ച​ല​ച്ചി​ത്രോ​ത്സ​വം ന​ട​ക്കും. ഇ​ന്ത്യ​യി​ലേ​യും വി​ദേ​ശ​ത്തേ​യു​മാ​യ ഒ​ട്ട​ന​വ​ധി സി​നി​മ​ക​ൾ ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. പ്ര​വേ​ശ​നം പാ​സ് മൂ​ല​മാ​യി​രി​ക്കും. ഫി​ലിം സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ​ക്ക് 300 രൂ​പ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 500 രൂ​പ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 100 രൂ​പ എ​ന്നീ നി​ര​ക്കു​ക​ളി​ലു​ള​ള ഡെ​ലി​ഗേ​റ്റ് പാ​സു​ക​ൾ നാ​സ് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​ത്. ഫോ​ണ്‍: 9446070385.