ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം
Wednesday, December 7, 2022 12:24 AM IST
ക​ലൂ​ർ​ക്കാ​ട്: ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​വും സ​മാ​പ​ന സ​മ്മേ​ള​ന​വും ന​ട​ത്തി. ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ ന​ട​ന്ന​ത്. ഉ​പ​ജി​ല്ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ര​ക്ഷി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വാ​ഴ​ക്കു​ള​ത്ത് വി​ളം​ബ​ര ജാ​ഥ​യും, സൈ​ക്കി​ൾ റാ​ലി​യും ഫ്ളാ​ഷ് മോ​ബും, നാ​സി​ക് ഡോ​ളും ന​ട​ത്തി.
വി​ളം​ബ​ര​ജാ​ഥ ചാ​വ​റ ജം​ഗ്ഷ​നി​ൽ മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. എ.​സി. മ​നു, റി​ജോ​യ് സ​ക്ക​റി​യാ​സ്, ടോ​മി ത​ന്നി​ട്ടാ​മ​യ്ക്ക​ൻ, ജാ​സ്മി​ൻ റെ​ജി തു​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര, കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, സ​ജി​നി പി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.