കൂത്താട്ടുകുളം: കഴിഞ്ഞ 20 വർഷമായി ചെളിക്കുണ്ടായി കിടന്നിരുന്ന ഒലിയപ്പുറം വടക്കനോടി പാടശേഖരത്തിൽ വിത്തുവിതച്ചു. കേരള ലാന്റ് ഡവലപ്മെന്റ് കോർപറേഷൻ കൃഷി യോഗ്യമാക്കിയ വടക്കനോടി പാടത്ത് കെഎൽഡിസി ചെയർമാൻ പി.വി. സത്യനേശൻ 15 ഏക്കർ പാടത്ത് വിത്തുവിതച്ച് തുടക്കം കുറിച്ചു. മനുരത്ന വിത്താണ് വിതച്ചത്. പഞ്ചായത്ത് സ്ഥിരസമിത അധ്യക്ഷ രമ മുരളീധര കൈമൾ അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ എം.ജെ. ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സി.ടി. ശശി, സിബി ജോർജ്, അനിൽ ചെറിയാൻ, ജയിസണ്‍ ജോസഫ്, സന്ധ്യമോൾ പ്രകാശ്, സി.വി. ജോയി, കെ.കെ. രാജകുമാർ, സനൽ ചന്ദ്രൻ, മുണ്ടക്കയം സദാശിവൻ, കെ.കെ. ഏബ്രഹാം, ജേക്കബ് ജോണ്‍, ടി.സി. തങ്കച്ചൻ, ബിനോയി അഗസ്റ്റിൽ, ടി.കെ. ജിജി, തങ്ക ശശി എന്നിവർ പ്രസംഗിച്ചു.