ഉ​ദ്യോ​ഗ​സ്ഥ പ​രി​ശീ​ല​നം
Wednesday, December 7, 2022 12:24 AM IST
മൂ​വാ​റ്റു​പു​ഴ: ഒ​രു ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​നം ഒ​രു ആ​ശ​യം എ​ന്ന (ഒ​എ​ൽ​ഒ​ഐ) പ​ദ്ധ​തി​യു​ടെ ബ്ലോ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥ പ​രി​ശീ​ല​നം മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ന്നു. പാ​ന്പാ​ക്കു​ട, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്കു​ക​ളി​ലെ നി​ർ​വ​ഹ​ണ പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​ന​മാ​ണ് ന​ട​ന്ന​ത്.
മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, കി​ല മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. ഭാ​സ്ക്ക​ര​ൻ, പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. സ​ജീ​വ​ൻ, കോ​ത​മം​ഗ​ലം ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ലാം കാ​വാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കി​ല റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ കെ.​കെ. കു​ട്ട​പ്പ​ൻ, ഇ.​എ. ഇ​ബ്രാ​ഹീം, മാ​ർ​ക്കോ​സ് ഉ​ല​ഹ​ന്നാ​ൻ, ടി.​എം. ക​ബീ​ർ, കെ.​കെ. ബാ​ല​ച​ന്ദ്ര​ൻ, സെ​ലി​ൻ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​യി​ച്ചു.