ര​ണ്ടാം​ഘ​ട്ട ജ​ല​ജീ​വ​ൻ പ​ദ്ധ​തി ഉ​ട​ൻ ആ​രം​ഭി​ക്കും: എംഎൽഎ
Wednesday, December 7, 2022 12:24 AM IST
കൂ​ത്താ​ട്ടു​കു​ളം: തി​രു​മാ​റാ​ടി, ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടാം​ഘ​ട്ട ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ അ​റി​യി​ച്ചു. ര​ണ്ടാം ഘ​ട്ട​മാ​യി 2714 വീ​ടു​ക​ൾ​ക്ക് ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി. പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി 45.57 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന നി​ർ​ദ്ദി​ഷ്ട ടാ​ങ്കി​ന് ര​ണ്ട​ര ല​ക്ഷം ലി​റ്റ​റോ​ളം സം​ഭ​ര​ണ ശേ​ഷി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലു​ള്ള ടാ​ങ്കു​ക​ളി​ലേ​ക്ക് പു​തി​യ ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ൾ സ്ഥാ​പി​ച്ച് ജ​ലം എ​ത്തി​ച്ചു കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ പ​ന്പു​ക​ളും പ​ന്പിം​ഗ് ലൈ​നു​ക​ളും ഇ​തി​നാ​യി സ്ഥാ​പി​ക്കും.
പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തോ​ടെ നി​ല​വി​ൽ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ മൂ​ന്നോ നാ​ലോ ഇ​ര​ട്ടി കൂ​ടു​ത​ൽ വെ​ള്ളം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കും. ഇ​തി​നാ​യി ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യു​ടേ​യും ക​ണ​ക്ഷ​നു​ക​ളു​ടെ​യും പ്ര​വൃ​ത്തി ടെ​ണ്ട​ർ ചെ​യ്തി​രി​ക്കു​ക​യാ​ണ്.
അ​തോ​ടൊ​പ്പം സം​ഭ​ര​ണി​യു​ടെ​യും അ​ഞ്ച​ൽ​പ്പെ​ട്ടി മു​ത​ൽ വെ​ട്ടി​മൂ​ട് സം​ഭ​ര​ണി വ​രെ​യു​ള്ള ജ​ല​വാ​ഹ​ക കു​ഴ​ലു​ക​ളു​ടെ സ്ഥാ​പ​ന​വും പ്ര​ത്യേ​ക എ​സ്റ്റി​മേ​റ്റാ​യും ഇ​തോ​ടൊ​പ്പം ക്ര​മീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും ത്വ​രി​ത വേ​ഗ​ത​യി​ൽ ന​ട​ന്നു വ​രി​ക​യാ​ണ്.
ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം ഘ​ട്ട​മാ​യി 1379 വീ​ടു​ക​ൾ​ക്ക് ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കാ​നും ഒ​ന്പ​ത് ല​ക്ഷം ലി​റ്റ​റോ​ളം സം​ഭ​ര​ണ ശേ​ഷി​യു​ള്ള സം​ഭ​ര​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​വി​ത​ര​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി 40.02 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ​യും ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. മൂ​വാ​റ്റു​പു​ഴ ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള പി​റ​വം സ​ബ് ഡി​വി​ഷ​നാ​ണ് പ്ര​വൃ​ത്തി നി​ർ​വ​ഹി​ക്കു​ന്ന​ത്.