മൂവാറ്റുപുഴ: കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ അമലോത്ഭവ തിരുനാൾ ഇന്ന് മുതൽ എട്ടു വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് വെള്ളിയാംതടത്തിൽ സഹവികാരി ഫാ. ജോയൽ കച്ചിറപാറേക്കുടി എന്നിവർ അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് കുർബാന, നൊവേന, ആറിന് കൊടിയേറ്റ്, 6.30ന് മാജിക് ഷോ - വചനവിസ്മയം.
നാളെ രാവിലെ ഏഴിന് കുർബാന, വൈകുന്നേരം 4.30ന് നൊവേന, മേരി നാമധാരികളുടെ കാഴ്ച സമർപ്പണം, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. മാത്യു മേക്കൽ, പ്രസംഗം-റവ. ഡോ. ആന്റണി പുത്തൻകുളം, 6.30ന് പ്രദക്ഷിണം, 7.30ന് പ്രാർഥന. എട്ടിന് രാവിലെ ഏഴിന് കുർബാന, വൈകുന്നേരം 4.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ പാട്ടുകുർബാന-ഫാ. ജോസഫ് പുളിക്കൽ, പ്രസംഗം-മോണ്‍. പയസ് മലേക്കണ്ടം, 6.30ന് പ്രദക്ഷിണം, 7.30ന് പ്രാർഥന. ഒന്‍പതിന് മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ, രാവിലെ ആറിന് ആരാധന, 6.30ന് കുർബാന, സെമിത്തേരി സന്ദർശനം, പ്രാർഥന എന്നിവ നടക്കും.