സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ നേ​രി​ടാ​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ
Tuesday, December 6, 2022 12:16 AM IST
ആ​ല​ങ്ങാ​ട് : മാ​ളി​കം​പീ​ടി​ക-​ചി​റ​ങ്ങ​ര റോ​ഡ്-​ഹി​ന്ദി വി​ദ്യാ​ല​യം റോ​ഡ്- നേ​താ​ജി റോ​ഡി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്ത് മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​പ​ണി​ന​വും അ​തി​രൂ​ക്ഷ​മാ​ണ്.
ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും എ​തി​ർ​ക്കു​ന്ന​വ​രെ ആ​ക്ര​മി​ച്ചും പ്ര​തി​കാ​ര​മാ​യി കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ചും മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​ങ്ങ​ൾ വി​ല​സു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.
പോ​ലീ​സി​ന്‍റെ​യും മ​റ്റു അ​ധി​കാ​രി​ക​ളു​ടെ​യും മു​മ്പി​ൽ പ​ല​ത​വ​ണ​യും പ​രാ​തി പ​റ​ഞ്ഞി​ട്ടും പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​തി​ലാ​ണ് ചി​റ​ങ്ങ​ര റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ എ​ല്ലാ വീ​ട്ടു​കാ​രെ​യും എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.
ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. മ​നാ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു റ​ഹി​മാ​ൻ മൂ​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി. ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് എ​സ്ഐ ര​തീ​ഷ്‌ ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ​മി​തി​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി പി.​എം. മ​നാ​ഫ് (പ്ര​സി​ഡ​ന്‍റ് ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ), ജ​യ​കൃ​ഷ്ണ​ൻ (ആ​റാം വാ​ർ​ഡ് മെ​മ്പ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.