ലോ​ക ഭിന്നശേഷി ​ദി​നാചരണം
Tuesday, December 6, 2022 12:16 AM IST
കൊ​ച്ചി: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പം​പ​ടി ബെ​ത്‌​ലേ​ഹം അ​ഭ​യ ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹാ​ന്‍​ഡ് പി​ക്ക്ഡ് ടാ​ല​ന്‍റ്സ് എ​ന്ന പേ​രി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. എ​റ​ണാ​കു​ളം സെ​ന്‍റ​ര്‍ സ്‌​ക്വ​യ​ര്‍ മാ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ക​ഥാ​പ്ര​സം​ഗം, ഡാ​ന്‍​സ്, പാ​ട്ട്, പെ​യി​ന്‍റിം​ഗ് എ​ക്‌​സി​ബി​ഷ​ന്‍ തു​ട​ങ്ങി​യ​വ അ​വ​ത​രി​പ്പി​ച്ചു.
അ​ഭ​യ ഭ​വ​നി​ലെ ഷേ​ര്‍​ളി ജോ​ണി​ന്‍റെ ക​ഥാ​പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. തു​ട​ര്‍​ന്ന് ലി​ല്ലി, മാ​ര്‍​ഗ​ര​റ്റ്, ഷേ​ര്‍​ളി, നീ​ലി​മ, പ്രീ​ജ, ഓ​മ​ന, അ​നീ​ഷ് കു​മ​ര​കം എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​ന​വും ലി​ന്‍റ, വി​ജി, ജ​നീ​ഷ തു​ട​ങ്ങി​യ​വ​രു​ടെ നൃ​ത്ത​വു​മു​ണ്ടാ​യി​രു​ന്നു.
അ​നീ​ഷ് കു​മ​ര​ക​ത്തി​ന്‍റെ മ​ല​യാ​ളം, ത​മി​ഴ് ഗാ​ന​ങ്ങ​ൾ കാ​ണി​ക​യു​ടെ കൈ​യ​ടി നേ​ടി. തു​ട​ർ​ന്ന് വി​ജി​യും ലി​ല്ലി​യും ചേ​ര്‍​ന്ന് നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി സാ​ബു​വും ഭാ​ര്യ റോ​ഷ്‌​ന മ​തി​ല​ക​വും ചേ​ര്‍​ന്നൊ​രു​ക്കി​യ പെ​യി​ന്‍റിം​ഗ് എ​ക്‌​സി​ബി​ഷ​ൻ ഏ​വ​രു​ടെ​യും പ്ര​ശം​സ നേ​ടി. സം​ഘ​ത്തി​ല്‍ 22 മു​ത​ല്‍ 65 വ​യ​സു വ​രെ​യു​ള്ള ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.