ഫാ.​ തി​യോ​ഫി​ലോ​സ് പാ​ണ്ടി​പ്പി​ള്ളി​യു​ടെ തി​രു​ശേ​ഷി​പ്പു​ക​ൾ മ​ട​പ്ലാ​തു​രു​ത്ത് പ​ള്ളി​യി​ലേ​ക്കു മാ​റ്റി
Tuesday, December 6, 2022 12:16 AM IST
വ​ട​ക്കേ​ക്ക​ര: ദൈ​വ​ദാ​സ പ​ദ​വി​യി​ലേക്ക് ഉയർത്തപ്പെടുന്ന പു​ണ്യ​ശ്ലോ​ക​നാ​യ ഫാ.​ തി​യോ​ഫി​ലോ​സ് പാ​ണ്ടി​പ്പി​ള്ളി​യു​ടെ തി​രു​ശേ​ഷി​പ്പു​ക​ൾ മ​ട​പ്ലാ​തു​രു​ത്ത് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലേ​ക്കു മാ​റ്റി.
അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ 26നാ​ണു ദൈ​വ​ദാ​സ പ്ര​ഖ്യാ​പ​ന ച​ട​ങ്ങ്. ഫാ.​ തി​യോ​ഫി​ലോ​സ് അ​വ​സാ​ന കാ​ല​ത്തു താ​മ​സി​ച്ച​തും മ​രി​ച്ച​തും മ​ട​പ്ലാ​തു​രു​ത്തി​ലെ പാ​റ​ക്കാ​ട്ട് ലൂ​യീ​സി​ന്‍റെ ഭ​വ​ന​ത്തി​ലാ​ണ്. മ​രി​ക്കു​ന്ന​തി​നു മു​ൻ​പ് അ​ദ്ദേ​ഹം ലൂ​യി​സി​നെ ഏ​ൽ​പ്പി​ച്ച വ​സ്തു​ക്ക​ളാ​ണ് 75 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നു കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ.​ ആ​ന്‍റണി കു​രി​ശി​ങ്ക​ൽ ഏ​റ്റു​വാ​ങ്ങി​യ​ത്.
കേ​ര​ള​ത്തി​ൽ ആ​ദ്യം പ്രി​ന്‍റ് ചെ​യ്ത ബൈ​ബി​ളിന്‍റെ രണ്ടു പ​തി​പ്പു​ക​ൾ, ഉ​ണ്ണീ​ശോ​യു​ടെ രൂ​പ​മു​ള്ള മെ​റ്റ​ൽ കൊ​ണ്ടു നി​ർ​മി​ച്ച ഒ​രു വ​സ്തു എ​ന്നി​വ​യാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.
രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ.​ ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഇ​ട​വ​ക വി​കാ​രി ഫാ.​ ജോ​സ് കോ​ട്ട​പ്പു​റം, ഫാ.​ ഫ്രാ​ൻ​സി​സ് പാ​ണ്ടി​പ്പി​ള്ളി, ഫാ.​ നി​മേ​ഷ് കാ​ട്ടാ​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.