മോ​ർണിം​ഗ് സ്റ്റാ​ർ കോ​ള​ജി​ൽ വിദ്യാർഥികളുമായി സംവദിച്ച് തരൂർ
Tuesday, December 6, 2022 12:13 AM IST
അ​ങ്ക​മാ​ലി: മോ​ണിം​ഗ് സ്റ്റാ​ർ ഹോം​സ​യ​ൻ​സ് കോ​ള​ജി​ൽ ശ​ശി​ത​രൂ​ർ എം​പി ന​യി​ച്ച പ്ര​ഭാ​ഷ​ണ​വും ച​ർ​ച്ച​യും ന​ട​ന്നു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം അ​ദ്ദേ​ഹം മ​റു​പ​ടി​യും ന​ൽ​കി.
കോ​ള​ജി​ന്‍റെ സ്ത്രീ​ശാ​ക്തീ​ക​ര​ണ ഡ്രൈ​വി​നോ​യോ​ട​നു​ബ​ന്ധി​ച്ച് "ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം : സാ​ധ്യ​ത​ക​ളും അ​വ​സ​ര​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും ലെ​റ്റ്സ് ഫ്ലൈ -​എ ഡ്രൈ​വ് റ്റു ​എ​ക്സ​ൽ- എ​ന്ന പ​ദ്ധ​തി​യു​ടെ ഡി​ജി​റ്റ​ൽ ഉ​ദ്ഘാ​ട​ന​വും ശ​ശി​ത​രൂ​ർ നി​ർ​വ​ഹി​ച്ചു.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന പാ​ഠം എ​ന്തു ചി​ന്തി​ക്ക​ണം എ​ന്ന​തി​നെ​ക്കാ​ൾ എ​ങ്ങി​നെ ചി​ന്തി​ക്ക​ണം എ​ന്നാ​വ​ണ​മെ​ന്ന് ത​രൂ​ർ നി​രീ​ക്ഷി​ച്ചു.
മോ​ർണിം​ഗ് സ്റ്റാ​ർ ഹോം​സ​യ​ൻ​സ് കോ​ള​ജി​നെ കു​റി​ച്ചു​ള​ള അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ യൂ​ണി​യ​ൻ ചെ​യ​ർ പേ​ഴ്സ​ൻ ലി​യോ​ണ റോ​സ് ജോ​സ​ഫി​നു മ​റു​പ​ടി​യാ​യി, 55 വ​ർ​ഷം ഈ ​ക​ലാ​ല​യം വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​ക്ഷീ​ണം യ​ത്നി​ച്ചു എ​ന്നു​ള​ള​തു ത​ന്നെ​യാ​ണ് ഈ ​ക​ലാ​ല​യ​ത്തി​ന്‍റെ കാ​ലി​ക പ്ര​സ​ക്തി എ​ന്ന് ഡോ. ​ത​രൂ​ർ ഓ​ർ​മി​പ്പി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​എ.​വി. റോ​സി​ലി , ഐ​ക്യൂ​എ​സി ജോ​യി​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സോ​ഫി​യാ ജ​യിം​സ്, ഡോ. ​ജി​ൻ​സി പി. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഡോ. ​ശ​ശി ത​രൂ​ർ മ​റു​പ​ടി ന​ൽ​കി.