‘ല​ഹ​രി ഇ​ട​പാ​ടു​ക​ൾ പൂ​ട്ടി​ക്കും’
Tuesday, December 6, 2022 12:13 AM IST
കാ​ക്ക​നാ​ട് : ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ​യും കൊ​ച്ചി ബി​നാ​ലെ​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ഴ്‌​സ​ൽ സ​ർ​വീ​സ് വ​ഴി​യു​ള്ള ല​ഹ​രി ഇ​ട​പാ​ടു​ക​ൾ ത​ട​യാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നാ​ർ​കോ​ട്ടി​ക്‌​സ് കോ ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. പാ​ഴ്‌​സ​ൽ അ​യ​യ്ക്കു​ന്ന​വ​രു​ടെ​യും സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ​യും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ത്ത സേ​വ​ന​ദാ​താ​ക്ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
ഹോം ​സ്റ്റേ ന​ട​ത്തി​പ്പു​കാ​ർ മു​റി​യെ​ടു​ക്കു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണം.
ല​ഹ​രി ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പ​ന സ്വ​ഭാ​വ​ത്തി​ൽ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ന് എ​ക്‌​സൈ​സ്, പോ​ലീ​സ്, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹ്യ നീ​തി വ​കു​പ്പു​ക​ളു​ടെ കോ - ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചേ​രു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ക​മ്മി​റ്റി​യു​ടെ അ​ടു​ത്ത യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ ചേ​രു​ന്ന​തി​നും അ​തി​ൽ സ്‌​കൂ​ൾ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ധാ​ര​ണ​യാ​യി.
ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കൊ​പ്പം വി​വി​ധ എ​ൻ​ജി​ഒ ക​ളെ​യും സ​ഹ​ക​രി​പ്പി​ക്കും. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ നാ​ർ​കോ​ട്ടി​ക്‌​സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ, ഫോ​റ​സ്റ്റ്, പോ​ലീ​സ്, സി​ഐ​എ​സ്എ​ഫ്, കോ​സ്റ്റ് ഗാ​ർ​ഡ്, ക​സ്റ്റം​സ്, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.
ല​ഹ​രി ഇ​ട​പാ​ടു​ക​ൾ ത​ട​യു​ന്ന​തി​നാ​യി എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ങ്ങ​ളി​ലും ടോ​ൾ ഫ്രീ ​ന​മ്പ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ല​ഹ​രി വി​പ​ണ​ന​മോ ഉ​പ​യോ​ഗ​മോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 112 (ടോ​ൾ ഫ്രീ), 99959 66666 (​യോ​ദ്ധാ​വ്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​വ​രം അ​റി​യി​ക്കാം.