ബി​നാ​ലെ​യെ വ​ര​വേ​ൽ​ക്കാ​ൻ പ​ശ്ചി​മ​കൊ​ച്ചി മു​ഖം മി​നു​ക്കു​ന്നു
Monday, December 5, 2022 12:35 AM IST
കൊ​ച്ചി: കൊ​ച്ചി മു​സ​രി​സ് ബി​നാ​ലെ​യോ​ട​നു​ബ​ന്ധി​ച്ച് ഫോ​ര്‍​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ള്‍ വൈ​കാ​തെ ക്ലീ​ന്‍ ആ​കും. മൂ​ന്നു മാ​സ​ത്തോ​ളം നീ​ളു​ന്ന ബി​നാ​ലെ കാ​ണാ​ന്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശം മു​ഖം മി​നു​ക്കു​ന്ന​ത്.
ബി​നാ​ലെ ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും. ക​ട​ല്‍​തീ​ര​ത്തെ പാ​യ​ല്‍ നീ​ക്കു​ന്ന​തി​നു​ള​ള അ​ധി​ക​പ​രി​ശ്ര​മം ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഈ ​പ്ര​വൃ​ത്തി തു​ട​രും. ബി​നാ​ലെ ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ പ്ര​ദേ​ശ​ത്ത് പ്ര​ത്യേ​ക ബ​യോ ടോ​യ്‌​ല​റ്റു​ക​ളും ന​ഗ​ര​സ​ഭ സ്ഥാ​പി​ക്കും. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഹെ​ല്‍​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി നേ​തൃ​ത്വം ന​ല്‍​കും.
ഫോ​ര്‍​ട്ടു​കൊ​ച്ചി സൗ​ത്ത് ബീ​ച്ച് ഭാ​ഗ​ത്തെ ത​ക​ര്‍​ന്ന ടൈ​ലു​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് കൊ​ച്ചി സ്മാ​ര്‍​ട്ട് മി​ഷ​ന്‍ ലി​മി​റ്റ​ഡ് ന​ട​പ​ടി സ്വീ​ക​രി​ക്കും. മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ.​ജെ. മാ​ക്‌​സി എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം.
റോ ​റോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മേ​യ​റും ക​ള​ക്ട​റും മ​ന്ത്രി​ത​ല​ത്തി​ല്‍ കെ​എ​സ്‌​ഐ​എ​ന്‍​സി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. പ്ര​ദേ​ശ​ത്തെ പാ​ര്‍​ക്കിം​ഗി​ന് സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള​ള പ​രി​ശ്ര​മം റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കും.
പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്തി രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വ​ഴി​വി​ള​ക്കു​ക​ളും സി​സി​ടി​വി കാ​മ​റ​ക​ളും ഉ​റ​പ്പാ​ക്കും. ബി​നാ​ലേ​ക്കെ​ത്തു​ന്ന​വ​ര്‍​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ല്‍ സൈ​ന്‍ ബോ​ര്‍​ഡു​ക​ളും ഹെ​ല്‍​പ് ഡെ​സ്‌​കു​ക​ളും സ്ഥാ​പി​ക്കും.