ഓ​ള​പ്പ​ര​പ്പി​ല്‍ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Monday, December 5, 2022 12:35 AM IST
കൊ​ച്ചി: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ല മെ​ട്രോ​യി​ല്‍ സൗ​ജ​ന്യ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ത​ണ​ല്‍ പാ​ലി​യേ​റ്റീ​വ് ആ​ന്‍​ഡ് പാ​രാ​പ്ലീ​ജി​ക് കെ​യ​ര്‍ സൊ​സൈ​റ്റി​യും ഓ​ള്‍ കേ​ര​ള വീ​ല്‍​ചെ​യ​ര്‍ റൈ​റ്റ്‌​സ് ഫെ​ഡ​റേ​ഷ​നും(​എ​കെ​ഡ​ബ്ല്യു​ആ​ര്‍​എ​ഫ്) സം​യു​ക്ത​മാ​യി കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​വും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും സം​ഘ​ടി​പ്പി​ച്ച​ത്.

നാ​ട​ന്‍​പാ​ട്ടും സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളു​മാ​യി ഓ​ള​പ്പ​ര​പ്പി​ലൂ​ടെ ന​ട​ത്തി​യ യാ​ത്ര വി​വി​ധ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പു​ത്ത​ന്‍ അ​നു​ഭ​വം പ​ക​ര്‍​ന്നു. ജ​ല മെ​ട്രോ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യ​തി​നാ​ല്‍ യാ​ത്ര ആ​യാ​സ​ര​ഹി​ത​മാ​യി​രു​ന്നു​വെ​ന്ന് പ​ങ്കു​ചേ​ര്‍​ന്ന​വ​ര്‍ പ​റ​ഞ്ഞു. വൈ​റ്റി​ല വാ​ട്ട​ര്‍ മെ​ട്രോ ടെ​ര്‍​മി​ന​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ജ​സ്റ്റീ​സ് കെ. ​സു​കു​മാ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​ന് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ഒ​രു​മി​ച്ചു നി​ല്‍​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ടി ബി​ന്ദു പ​ണി​ക്ക​ര്‍ വാ​ട്ട​ര്‍ മെ​ട്രോ യാ​ത്ര ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

ത​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ബൂ​ബ​ക്ക​ര്‍ ഫാ​റൂ​ഖി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ള്‍ കേ​ര​ള വീ​ല്‍ ചെ​യ​ര്‍ റൈ​റ്റ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി രാ​ജീ​വ് പ​ള്ളു​രു​ത്തി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വാ​ട്ട​ര്‍ മെ​ട്രോ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ സാ​ജ​ന്‍ ജോ​ണ്‍, ത​ണ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. ബ​ഷീ​ര്‍, എ​കെ​ഡ​ബ്ല്യു​ആ​ര്‍​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​പാ​ല​ന്‍, ത​ണ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. സ​ലീം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.