ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം; യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, December 5, 2022 12:35 AM IST
കൊ​ച്ചി: പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. നി​മ്പൂ​ര്‍ അ​മ​ര​മ്പ​ലം കൂ​റ്റ​മ്പാ​റ സ്വ​ദേ​ശി പി. ​അ​ജ്മ​ല്‍(22) ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പാ​ലാ​രി​വ​ട്ടം സൗ​ത്ത് ജ​ന​താ റോ​ഡി​ല്‍ അ​ടി​മു​റി ലെ​യി​നി​ലാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. ഈ​സ​മ​യം ബൈ​ക്കി​ലെ​ത്തി​യ പ്ര​തി പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യ ചെ​യ്ത പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ല്‍ ക​യ​റി പി​ടി​ക്കു​ക​യും പ്ര​തി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ത​മ്മ​നം ഭാ​ഗ​ത്തു​നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
മു​മ്പും സ​മാ​ന രീ​തി​യി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള ആ​ളാ​ണ് അ​ജ്മ​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.