തണ്ണീർത്തടം നികത്തൽ: പുതിയ വെളിപ്പെടുത്തലുമായി ഭൂവുടമ
Monday, December 5, 2022 12:35 AM IST
ക​രു​മാ​ലൂ​ർ: ആ​ന​ച്ചാ​ൽ-​വ​ഴി​ക്കു​ള​ങ്ങ​ര റോ​ഡി​ന് സ​മീ​പ​ത്തെ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ നി​റ​ഞ്ഞ ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്താ​ൻ വീ​ണ്ടും പു​തി​യ ത​ന്ത്ര​വു​മാ​യി ഭൂവടമ രംഗത്ത്.
കാ​ന​ക്‌​സ് ലോ​ജി​സ്റ്റി​ക്സ് പാ​ർ​ക്കി​നു വേ​ണ്ടി​യാ​ണ് ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തു​ന്ന​ത് എ​ന്ന ത​ര​ത്തി​ലു​ള്ള ഫ്ള​ക്സ് ബോ​ർ​ഡു​ക​ളാ​ണ് ഇ​പ്പോ​ൾ പ​ല സ്ഥ​ല​ത്തും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ വെ​യ്ക്കു​ന്ന​ത്.ആ​ദ്യം വ്യ​വ​സാ​യ പാ​ർ​ക്കി​നു വേ​ണ്ടി​യാ​ണെ​ന്ന് പ​റ​ഞ്ഞു മ​ന്ത്രി പി.​ രാ​ജീ​വു​മാ​യി സം​സാ​രി​ക്കു​ന്ന ചി​ത്രം വെ​ച്ചു​ള്ള ബോ​ർ​ഡു​ക​ളാ​ണ് പ​ല​യി​ട​ത്തും സ്ഥാ​പി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​ങ്ങ​നെ ഒ​രു പ​ദ്ധ​തി​യു​ടെ കാ​ര്യം അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു മ​ന്ത്രി കൈ​യൊ​ഴി​ഞ്ഞ​തോ​ടെ സ്ഥലം നികത്തുകാർ വെ​ട്ടി​ലാ​യി. ഇ​തോ​ടെ പ​രാ​തി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​യ​ർ​ന്നു. തു​ട​ർ​ന്ന് ശ​ക്ത​മാ​യ സ​മ​ര പ​ടി​പാ​ടി​ക​ൾ അ​ര​ങ്ങേ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പു​തി​യ തന്ത്രവുമായി ഇവർ രം​ഗ​ത്തു വ​ന്ന​തെ​ന്ന് നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​ക്കാ​രും പ​റ​ഞ്ഞു. പ​ല ത​ര​ത്തി​ലു​ള്ള വ്യാ​ജപ്ര​ചാ​ര​ണ​ങ്ങ​ൾ നി​ര​ത്തി​യാ​ണ് പ​ല​യി​ട​ത്തും ബോ​ർ​ഡു​ക​ൾ വെ​ച്ചി​രി​ക്കു​ന്ന​ത്. ആ​രും കാ​ണാ​തെരാ​ത്രി​യി​ലാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​ന്നേ​യാ​ണ് ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ആ​ന​ച്ചാ​ൽ ത​ണ്ണീ​ർ​ത്ത​ട ഭൂ​മി​യി​ൽ ജി​ല്ലാ ക​ള​ക്ടറുടെ നി​രോ​ധ​ന ഉ​ത്ത​ര​വു​ണ്ട്.
ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​വും ത​ണ്ണീ​ർ​ത്ത​ട​മാ​യി നി​ല​കൊ​ള്ളു​ന്ന ഭൂ​മി​യി​ലെ ഒ​ട്ടേ​റെ സ​ർ​വേ ന​മ്പ​റു​ക​ളി​ൽ പെ​ട്ട സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്നും വ്യാ​പ​ക​മാ​യി പ​രാ​തി ല​ഭി​ച്ച​തി​നാ​ൽ സ​ബ് ക​ള​ക്ട​ർ, ഡ​പ്യൂ​ട്ടി ക​ളക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണം ത​ട​ഞ്ഞു കൊ​ണ്ടു​ള്ള നി​രോ​ധ​ന ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.