ആ​ട്ട​വും പാ​ട്ടു​മാ​യി ആ​ലു​വ​യി​ൽ ഭി​ന്ന​ശേ​ഷി ദിനാചരണം
Monday, December 5, 2022 12:31 AM IST
ആ​ലു​വ: ആ​ട്ട​വും പാ​ട്ടു​മാ​യി ആ​ലു​വ സ​ബ് ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം ന​ട​ന്നു. മു​ഖ്യാ​തി​ഥി​യാ​യെ​ത്തി​യ പ്ര​ശ​സ്ത സി​നി​മാ​താ​രം സു​മേ​ഷ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ലു​വ പ്രി​യ​ദ​ർ​ശി​നി ടൗ​ൺ ഹാ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്.
പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന നാ​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷി​താ​ക്ക​ളും അ​വ​രു​ടെ അ​ധ്യാ​പ​ക​രു​മോ​ടൊ​പ്പം പ​ങ്കെ​ടു​ത്തു. സു​മേ​ഷ് ച​ന്ദ്ര​ന്‍റെ അ​നു​ക​ര​ണാ​വ​ത​ര​ണ​ങ്ങ​ളും ഗാ​ന​ങ്ങ​ളു​മാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ആ​ലു​വ ഉ​പ​ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​ ജെ​റി​ൻ, സു​ഭാ​ഷ് ച​ന്ദ്ര​ൻ, സു​രേ​ഷ് ടീ​മി​ന്റെ നാ​ട​ൻ​പാ​ട്ട് അ​വ​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.
ആ​ലു​വ എഇഒ ​സ​നൂ​ജ എം. ​ഷം​സു, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി റെ​ജി​ൻ ജോ​ർ​ജ്, ആ​ലു​വ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.എ. ജോ​ൺ, തൃ​ക്കാ​ക്ക​ര ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത ത​ങ്ക​പ്പ​ൻ, വ​രാ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​റാ​ണി, കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി ലാ​ലു, കാ​ഞ്ഞൂ​ർ പഞ്ചായത്ത് പ്രസിഡന്‍റ് ഗ്രേ​സി ദ​യാ​ന​ന്ദ​ൻ, ശ്രീ​മൂ​ല​ന​ഗ​രം പ്ര​സി​ഡ​ന്‍റ് കെ.സി. മാ​ർ​ട്ടി​ൻ തുടങ്ങിയവർ ഒ​രു ദി​വ​സം നീ​ണ്ടു നി​ന്ന വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി പ്ര​സം​ഗി​ച്ചു.
സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള, ആ​ലു​വ ബി ​ആ​ർ സി ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.
ഭി​ന്ന​ശേ​ഷി വാ​രാ​ചാ​ര​ണ​ത്തി​ന്‍റെ ഭാഗമായി ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ദാ​ന​വും സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ന്നു. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഒന്പതിന് ​ന​ട​ക്കും