ത​രി​ശു കി​ട​ന്ന 16 ഏ​ക്ക​റിൽ വി​ത്തി​റ​ക്കി ക​ർ​ഷ​ക​ൻ
Monday, December 5, 2022 12:31 AM IST
കാ​ല​ടി: ത​രി​ശു കി​ട​ന്ന 16 ഏ​ക്ക​ർ സ്ഥ​ല​ത്ത് വി​ത്തി​റ​ക്കി ക​ർ​ഷ​ക​ൻ. മ​ല​യാ​റ്റൂ​ർ ക​ർ​ത്ത​നാ​പു​രം പാ​ട​ശേ​ഖ​ര​ത്തി​ലെ 16 ഏ​ക്ക​ർ ത​രി​ശു​ഭൂ​മി​യി​ലാ​ണ് ക​ർ​ഷ​ക​ൻ ജോ​യി മു​ട്ട​ൻ​തൊ​ട്ടി​ൽ ജ്യോ​തി വി​ത്ത് ഇ​റ​ക്കി​യ​ത്. ​ആ​റു വ​ർ​ഷ​ക്കാ​ല​മാ​യി കൊ​യ്ത്തു വ​ണ്ടി ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ നെ​ൽ​ക്കൃ​ഷി ചെ​യ്യാ​തെ കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് ഇ​ത്.
ക​ർ​ഷ കോ​ൺ​ഗ്ര​സ് അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ജോ​യി. മ​റ്റ് നി​ര​വ​ധി കൃ​ഷി​ക​ളി​ലും ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന ഇ​ദ്ദേ​ഹം
അ​രി​യു​ടെ ക്ര​മാ​തീ​ത​മാ​യ വി​ല വ​ർ​ദ്ധ​ന​വി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ര​യും കൂ​ടു​ത​ൽ സ്ഥ​ല​ത്ത് കൃ​ഷി​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്. 
റോ​ജി എം. ​ജോ​ൺ എംഎ​ൽഎ വി​ത്ത് വി​ത​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബി കി​ട​ങ്ങേ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി സെ​ബാ​സ്റ്റ്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മ​നോ​ജ് മു​ല്ല​ശേ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​യ് ആ​വോ​ക്കാ​ര​ൻ, സെ​ലി​ൻ പോ​ൾ, ഷി​ബു പ​റ​മ്പ​ത്ത്, സേവ്യർ വ​ട​ക്കും​ചേ​രി, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡന്‍റ് കെ.​ജെ പോ​ൾ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡന്‍റ് കെ.ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.